ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം പ്രാദേശിക നേതാവിൻ്റെ പരാമർശത്തിൽ മറുപടിയുമായി ജി സുധാകരൻ.
തന്നെ ആണിയടിക്കാൻ സിപിഎം ഓഫീസിൽ ആണി ഫാക്‌ടറി ഉണ്ടോ എന്ന് ചോദിച്ച സുധാകരൻ, ആണിയടിച്ച് കൊന്നത് യേശുക്രിസ്തുവിനെ അല്ലേയെന്നും ചോദിച്ചു.അമ്പലപ്പുഴയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കഴിഞ്ഞ ദിവസം ജി സുധാകരൻ്റെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി നടത്തിയ പരാമർശത്തിനെതിരെയാണ് മറുപടിയുമായി സുധാകരൻ രംഗത്തുവന്നത്.സിപിഎമ്മിനെ അവഹേളിക്കാനാണ് ശ്രമമെങ്കിൽ ജി സുധാകരൻ്റെ നാവിൽ ആണി അടിക്കേണ്ടിവരുമെന്നായിരുന്നു ശ്യാംജി പ്രതികരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
