കണ്ണൂര്‍: പൊലീസുകാരുടെ സാമൂഹ്യ മാധ്യമ വിവരങ്ങൾ നല്‍കണമെന്ന നിർദേശവുമായി കണ്ണൂർ ജില്ലാ പൊലീസ് മേധാവി.
പൊലീസുകാരുടെ വാട്ട്സാപ്പ് നമ്പറും വാട്ട്സാപ്പ് ഗ്രൂപ്പുകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഗൂഗ്ള്‍ ഷീറ്റില്‍ നല്‍കണം. ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പിന്‍റെ അഡ്മിനാണെങ്കില്‍ ആ വിവരവും നല്‍കണം.
ഫേസ്ബുക്ക്,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ വിശദാംശകളും നല്‍കണം.
സിവിൽ പൊലീസ് ഓഫീസർമാർ തൊട്ട് എസ്എച്ച്ഒമാർ വരെയുള്ളവര്‍ വിവരം നൽകണം. വെള്ളിയാഴ്ചക്കുള്ളിൽ ഗൂഗിൾ ലിങ്കിൽ വിശദാംശങ്ങൾ ചേർത്ത് ഡിക്ലറേഷൻ നൽകാനാണ് ജില്ല പൊലീസ് മേധാവി നിർദേശം നല്‍കിയിരിക്കുന്നത്.
അതത് എസ്എച്ച്ഒമാര്‍ക്കാണ് ജില്ലാപൊലീസ് മേധാവി കത്ത് നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
