കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുനിലക്കെട്ടിടം ചരിഞ്ഞ സംഭവം; കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കി കോര്‍പ്പറേഷന്‍

JULY 9, 2026, 9:18 PM

എറണാകുളം: കൊച്ചി എംജി റോഡില്‍ ജാക്കി ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെ ഇരുനിലക്കെട്ടിടം ചരിഞ്ഞ സംഭവത്തില്‍ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നല്‍കി കോര്‍പ്പറേഷന്‍.

സമീപത്തെ കെട്ടിടത്തിന് ഉണ്ടായ നഷ്ടം ചരിഞ്ഞ കെട്ടിടത്തിന്റെ ഉടമയില്‍ നിന്ന് ഈടാക്കും.നാശനഷ്ടമുണ്ടായ മൂന്നുനില കെട്ടിടത്തില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്.

ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇരുനിലകെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്. ജാക്കിയുടെ ലിവർ തെറ്റിയതോടെ കെട്ടിടം ചരിയുകയായിരുന്നു.കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അള്‍ത്താമസമില്ലാത്ത കെട്ടിടമാണ് ചെന്നൈ കമ്പനി ഉയര്‍ത്താന്‍ ശ്രമിച്ചത്.

vachakam
vachakam
vachakam

അതേസമയം, ചരിഞ്ഞ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവൃത്തി ഇന്ന് ആരംഭിക്കും.കെട്ടിടം പൊളിച്ച് നീക്കുന്നതിൽ കോര്‍പ്പറേഷന്‍ മേല്‍നോട്ടം വഹിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam