തലശ്ശേരി: ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ചിറക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം നടന്നത്.
സംഭവത്തെ തുടർന്ന് കഴിഞ്ഞദിവസം അധ്യാപകരും രക്ഷിതാക്കളും യോഗം ചേർന്നിരുന്നു. ഇതിലാണ് എട്ടുപേരെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്.
അതേസമയം, മർദനമേറ്റ പ്ലസ് വൺ വിദ്യാർഥിയുടെ വാരിയെല്ലിന് പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതിനു പിന്നാലെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
