കാസർകോട്: ഉക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ച കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ്റെ മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവുമായി കുടുംബം.ഇപ്പോഴും കൃത്യമായ വിവരങ്ങൾ കുടുംബത്തിന് കിട്ടിയിട്ടില്ലെന്ന് അഖിലിന്റെ അച്ഛൻ ജോയൻ മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വിളിച്ചപ്പോൾ സഹായങ്ങൾ ചെയ്തു തരാമെന്ന് പറഞ്ഞിരുന്നു. സാധാരണ മൃതദേഹം നാട്ടിലെത്തിക്കാൻ 10 -15 ദിവസം എടുക്കാറുണ്ടെന്നു കമ്പനിയിൽ നിന്നും പറഞ്ഞെങ്കിലും അതിന് ശേഷം വിളിച്ചപ്പോൾ മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അച്ഛൻ പറഞ്ഞു.
ഉക്രൈനിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിലാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരൻ കൊല്ലപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്.
10 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷ്യധാന്യങ്ങൾ നിറച്ച കപ്പലാണ് ആക്രമിക്കപ്പെട്ടത്. 8 പേരെ രക്ഷപ്പെടുത്തിയതായി ഉക്രൈൻ നാവിക സേന അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
