അബിൻ വർക്കിയുടെ വാഹനം അപകടത്തിൽപെട്ട സംഭവം; വാഹനത്തിലേക്ക് ഇടിച്ചുകയറിയത് കോന്നി സജി കുമാർ ഓടിച്ച കാർ 

AUGUST 4, 2026, 11:06 PM

പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് സംഭവിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനാപകടത്തിൽ പരിക്കേറ്റ എം എൽ എ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എംഎൽഎയുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോന്നി സ്വദേശി സജി കുമാർ ഓടിച്ച കാർ എംഎൽഎ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സജി കുമാറിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംഎൽഎയുടെ ഡ്രൈവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും നിസാര പരിക്കേറ്റിട്ടുണ്ട്.

പത്തനംതിട്ട ഓമല്ലൂർ ഷട്ടർമുക്കിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് എംഎൽഎയുടെ വാഹനത്തിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ സാഹചര്യങ്ങളും കാരണം കണ്ടെത്തുന്നതിനുമായി പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam