കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജ ഫോൺകോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി.കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും, മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നുമാണ് ഇയാളുടെ മൊഴി.
എന്നാൽ, സിം ഉടമയുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.സിം കാർഡ് കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജകോൾ എത്തിയിരുന്നത്.വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് വാട്‌സ്ആപ്പ് കോൾ എത്തിയത്.സംഭവത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
