'മലബാർ സംസ്ഥാനം' വേണ്ടി വരും; കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ തെറ്റ് പറയാനാകില്ല'; വിവാദ പരാമര്‍ശവുമായി മുസ്തഫ മുണ്ടുപാറ

JUNE 24, 2024, 1:00 PM

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിവാദ പരാമർശവുമായി എസ് വൈ എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ തെറ്റ് പറയാനാകില്ലെന്ന് എസ് വൈ എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് മലബാറിനെ അവഗണിക്കുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റ് പറയാനാകില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. തെക്കൻ കേരളത്തിലെ പോലെ മലബാറിലുള്ളവരും നികുതി അടക്കുന്നുണ്ടെന്നും അതിനാൽ ഇത്തരം അവഗണന ഉണ്ടാകുമ്പോൾ പലതരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

vachakam
vachakam
vachakam

 പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങിയിട്ടുണ്ടെങ്കിൽ വിജയം കണ്ടേ പിന്മാറുവെന്നും വിഷയം ശിവൻകുട്ടി മാത്രം കൈകാര്യം ചെയ്താൽ പോരെന്നും മുഖ്യമന്ത്രിയും ഇടപെടണമെന്നും മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam