തിരുവനന്തപുരം ∙ സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കു നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി ഗതാഗത കമ്മിഷണര്‍ സി.എച്ച്.നാഗരാജു.
സീബ്രാ ക്രോസിങ്ങില്‍ ആളുകള്‍ റോഡ് മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മിഷണര്‍ നിര്‍ദേശം നല്‍കി.
എംവി നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. ശക്തമായ തെളിവുണ്ടെന്നു കോടതി സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെയും സമാനമായ നടപടിയുണ്ടാകും.
പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകള്‍ വഴി ആളുകള്‍ റോഡ് മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാന്‍ തയാറാകാത്തത് നിരവധി അപകടങ്ങള്‍ക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
