ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ ജില്ലാ കമ്മിറ്റി അംഗമായി നിര്‍ദേശിച്ച് ഇടുക്കി ഡിസിസി

MAY 23, 2026, 6:50 AM

ഇടുക്കി: ഇടുക്കി ഡിസിസിയുടെ ജില്ലാ കമ്മിറ്റി അംഗമായി നിഖില്‍ പൈലിയെ നാമനിര്‍ദേശം ചെയ്ത് ജില്ലാ നേതൃത്വം. ഡിസിസി പ്രസിഡന്റ് സി പി മാത്യു നല്‍കിയ നാമനിര്‍ദേശ കത്താണ് പുറത്തുവന്നിരിക്കുന്നത്.

നിഖില്‍ പൈലിയോടൊപ്പം മജോ കാരിമുട്ടം, ജോയി വടക്കേടം, വര്‍ക്കി ആലയ്ക്കാപ്പറമ്പില്‍, ജോര്‍ജ് ജോസഫ് എന്നിവരുടെയും പേരുകളാണ് ജില്ലാ കമ്മിറ്റി അംഗത്വത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.

2022 ജനുവരി 10ന് ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. പോളിംഗ് കഴിഞ്ഞ് വിദ്യാർത്ഥികൾ പിരിഞ്ഞുപോകുന്നതിനിടെയുണ്ടായ സംഘർഷത്തിനിടെ നെഞ്ചിൽ കുത്തേറ്റ ധീരജ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

vachakam
vachakam
vachakam

സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലിയാണ് ഒന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് അന്നത്തെ സംഭവം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam