കൊച്ചി: പെരുമ്പാവൂരില്‍ ഭര്‍ത്താവിനെയും ഭാര്യയെയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, അംബിക ദമ്പതികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയാണ് ചന്ദ്രന്‍റെ മൃതദേഹം കണ്ടെത്തിയത്.അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രന്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.
ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്.സ്ഥിരമദ്യപാനിയായ ചന്ദ്രൻ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവായിരുന്നു. സമാനമായ രീതിയിൽ ഇന്ന് പുലർച്ചെ ചന്ദ്രൻ അംബികയുമായി വഴക്കുണ്ടാവുകയും പ്രകോപനത്തിൽ സമീപത്തുണ്ടായിരുന്ന വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മകനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
