മജീഷ്യൻ ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരായ ആരോപണത്തില്‍ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമീഷൻ രംഗത്ത്.
മുൻ ജീവനക്കാരന്‍റെയും രക്ഷിതാക്കളുടെയും വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ തൃശൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ കരുവന്നൂര്‍ കരിപ്പാകുളം വീട്ടില്‍ കെ.കെ. ശിഹാബ് നല്‍കിയ പൊതുതാല്‍പര്യ ഹർജിയിലാണ് കേസെടുത്ത് അന്വേഷണത്തിന് കമീഷൻ ഉത്തരവിട്ടത്.
മുതുകാടിന്‍റെ സ്ഥാപനത്തില്‍ 2017 മുതല്‍ ജോലി ചെയ്ത മലപ്പുറം സ്വദേശിയും ഭിന്നശേഷിക്കാരനുമായ സി.പി. ശിഹാബാണ് വാര്‍ത്തസമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു രംഗത്ത് എത്തിയത്. ഇദ്ദേഹത്തിന് പിന്നാലെ നിരവധി രക്ഷിതാക്കളും രംഗത്തെത്തി.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികളെ പീഡിപ്പിക്കുന്നതായി സമൂഹ മാധ്യമങ്ങളിലും ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമീഷനെ സമീപിച്ചത്.
അതേസമയം സര്‍ക്കാറില്‍നിന്ന് സാമ്പത്തിക സഹായം ലഭിക്കുകയും വൻതോതില്‍ പണപ്പിരിവ് നടത്തുകയും ചെയ്യുന്നതും സമൂഹം ഏറെ ആദരവോടെ കാണുന്ന ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനത്തിനെതിരായ ആരോപണമായതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടതെന്ന് കെ.കെ. ശിഹാബ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്