തൃശൂർ: തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കിന് പിടി ഉഷ വാഗ്ദാനം ചെയ്ത തുക നഷ്ടപ്പെടുത്തിയെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
19 കോടിയാണ് നഷ്ടപ്പെടുത്തിയത്. പിന്നീട് ഈ തുക കൊണ്ടാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയം സിന്തറ്റിക്ക് ട്രാക്ക് ആക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന കോഫി ടൈം പരിപാടിയിലാണ് സുരേഷ് ഗോപിയുടെ ആരോപണം.
സായിയുടെ ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പക്ഷേ സ്റ്റേഡിയത്തിന്റെ ഡിസൈൻ സായിക്കായിരിക്കും. ഇപ്പോൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചാണ് ഗ്രൗണ്ട് നവീകരിക്കുന്നത്. സായിയുടെ ഫണ്ട് വേണ്ട എങ്കിൽ ട്രാക്കും സ്വകാര്യ ഏജൻസികളെക്കൊണ്ട് ചെയ്യിക്കാൻ കോർപ്പറേഷൻ തയ്യാറാവണം.
കൊച്ചി മെട്രോ തൃശൂർ ടൗണിൽ വരുമെന്നല്ല പറഞ്ഞത്. പാലിയേക്കര വഴി പാലക്കാടേക്കും കോയമ്പത്തൂരേക്കും വരണമെന്നാണ് പറഞ്ഞത്. അതിനാണ് അവഹേളിച്ചത്. ദില്ലി മെട്രോ ഹരിയാനയിലെത്തി. ഹരിയാനയിലെത്തിയപ്പോഴത് ദില്ലി മെട്രോ അല്ല, ആർആർടി ആയിരുന്നു. ഗുരുവായൂർ പൊന്നാനി ആർആർടിഎസിന് തുരങ്കം വച്ചത് വിഘടനവാദികളാണെന്നും സുരേഷ് ഗോപി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
