വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്

JUNE 4, 2025, 12:21 AM

 തൃശൂർ: സൈബർ തട്ടിപ്പുകൾ അരങ്ങ് വാഴുന്ന കാലത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. എത്ര തവണ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും തട്ടിപ്പിൽ ഇന്നും വീഴുന്നവരുടെ എണ്ണം ചെറുതല്ല. ഞെട്ടിപ്പിക്കുന്ന ഒരു ഓൺലൈൻ തട്ടിപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

 വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കിയായിരുന്നു ഓൺലൈൻ തട്ടിപ്പ്. ചാലക്കുടി മേലൂർ സ്വദേശിനിയായ  ട്രീസയാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തിൽ ട്രീസ സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് വസ്ത്രം ധരിച്ചാണ് ട്രീസയെ തട്ടിപ്പുകാരൻ തട്ടിപ്പിനിരയാക്കിയത്.

 ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുറിക്ക് പുറത്തിറങ്ങരുതെന്നും വിവരം പുറത്തു പോയാൽ സന്ദീപിന്റെ കൂട്ടാളികൾ കൊലപ്പെടുത്തുവെന്നും പറഞ്ഞ് ട്രീസയെ വിശ്വസിപ്പിച്ചു. ഇതോടെ പേടിച്ച ട്രീസ ഒന്നര ദിവസം മുറിക്കുള്ളിൽ തന്നെ കഴിയുകയായിരുന്നു.

vachakam
vachakam
vachakam

 തട്ടിപ്പിനിടയിൽ ട്രീസയുടെ ബാങ്കിലുണ്ടായിരുന്ന മൂന്ന് ലക്ഷത്തോളം രൂപ സർക്കാർ അക്കൗണ്ടിലേക്കെന്ന് വിശ്വസിപ്പിച്ച് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഓൺലൈൻ ട്രാൻസാക്ഷൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ ബാങ്കിൽ നിന്ന് പണമയക്കാൻ ആവശ്യപ്പെട്ടു.

പിന്നാലെ പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ട്രീസ ബാങ്കിലെത്തിയപ്പോഴും തട്ടിപ്പ് മനസിലായില്ല.

 ഈ വിവരം ട്രീസ ആരോടും പറഞ്ഞിരുന്നില്ല. അക്കൗണ്ടിന്റെ ലിമിറ്റ് കുറവായതിനാൽ പണം ട്രാൻസ്ഫർ ചെയ്യാൻ പറ്റുന്നില്ലെന്ന് തട്ടിപ്പുകാരെ അറിയിച്ചതോടെ ഗൂഗിൾ പേ വഴി ചെയ്യാൻ തട്ടിപ്പുകാരൻ നിർദ്ദേശിച്ചു. ഇത് പ്രകാരം പല ഗഡുക്കളായി 40,000 രൂപയോളം ട്രാൻസ്ഫർ ചെയ്തു. എന്നാൽ പല നമ്പറുകളിലേക്ക് പണം നിക്ഷേപിച്ചതോടെ ട്രീസയ്ക്ക് സംശയം തോന്നി. പിന്നാലെ വിവരം അയൽവാസിയോട് പറഞ്ഞതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam