ഹയർസെക്കൻഡറി പരീക്ഷാഫലം: വിജയികളെ അഭിനന്ദിച്ച് വി. ശിവൻകുട്ടി

MAY 26, 2026, 6:54 AM

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ചേർന്നാണ് വിദ്യാർത്ഥികൾ ഈ നേട്ടം സ്വന്തമാക്കിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം ആശംസകൾ നേർന്നു.

പരീക്ഷാഫലം ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണെങ്കിലും, അത് മാത്രമല്ല ഭാവിയെ നിർണയിക്കുന്നതെന്നും വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണമെന്നും ശിവൻകുട്ടി പോസ്റ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam