കൊച്ചി: ഇവിഎമ്മിലെ നിലവിലെ പേര് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ നൽകിയ ഹർജിയിൽ അനുകൂല നിലപാടെടുത്ത് ഹൈക്കോടതി.
ഇന്നലെയാണ് ഹർജി നൽകിയത്.പൊതുജനങ്ങൾക്കും പോസ്റ്ററുകളിലും ‘അഞ്ജലി നായർ’ എന്ന പേരിലാണ് പരിചിതയെന്നും ഇവിഎമ്മിൽ മറ്റൊരു പേരെന്നത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കമ്മീഷൻ പ്രസിദ്ധീകരിച്ച മത്സരാർത്ഥികളുടെ പട്ടികയിലും ഇവിഎമ്മിലും ‘അഞ്ജലി പി.വി’ എന്ന പേരിന് പകരം അഞ്ജലി നായർ എന്ന പേര് നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.
ശനിയാഴ്ച വരണാധികാരി നേരിട്ട് സിറ്റിംഗ് നടത്തി സ്ഥാനാർത്ഥിയുടെ ഈ ആവശ്യം പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം, അപരന്മാരെ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടി എന്നും അഞ്ജലിയുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി പരാമർശിച്ചു. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്ന് കോടതി നിരീക്ഷിച്ചു.ഇത്തരം പ്രവണതകൾ തടയണമെന്നും ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
