ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാട്: അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

FEBRUARY 12, 2026, 1:38 AM

കൊച്ചി: ശബരിമല താൽക്കാലിക ജീവനക്കാരുടെ പണമിടപാടുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. 

മണ്ഡല-മകരവിളക്ക് കാലയളവിൽ ശബരിമലയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ ഇടപാടുകൾ സംശയകരമാണെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. 

 പ്രതിദിനം 650 രൂപയ്ക്കാണ് മണ്ഡല മകരവിളിക്ക് സീസണിലേക്ക് താൽക്കാലിയ ജീവനക്കാരെ ബോർഡ് തെരഞ്ഞെടുക്കുന്നത്. സീസണ്‍ കഴിയുമ്പോഴാണ് ശമ്പളം അക്കൗണ്ടിലേക്ക് മൊത്തമായി നൽകുന്നത്.

vachakam
vachakam
vachakam

 എന്നാൽ തീർത്ഥാടന കാലത്ത് ചില താൽക്കാലിയ ജീവനക്കാർ പോസ്റ്റ് ഓഫീസ് വഴി മണിയോഡറായും, രണ്ട് ബാക്കുകള്‍ വഴിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പണം ഇടയ്ക്കടക്ക് കൈമാറുന്നത് ദേവസ്വം വിജിലൻസ് ശ്രദ്ധിച്ചു. ഇത് ശബരിമലയിൽ നിന്നും അനധികൃതമായി സമ്പാദിച്ചെടുത്ത പണമെന്നാണ് വിജിലൻസ് പറയുന്നത്.

 ചുരുങ്ങിയ സമയത്തിനുള്ളിൽ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം പണം കൈമാറ്റം നടന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിലധികം രൂപയും മറ്റ് മൂന്ന് പേർ 25,000 രൂപയിലധികവും അയച്ചു. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായില്ല. വിഷയത്തില്‍ സ്ഥിരം-താൽക്കാലിക ജീവനക്കാർ സംശയനിഴലിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam