മെഡിക്കൽ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം; കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി

JULY 30, 2026, 3:35 AM

കൊച്ചി: സർക്കാർ മെഡിക്കൽ കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റത്തിന് കേരള അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ ഹൈക്കോടതി നീക്കി. ഏഴു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലം മാറ്റമായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നത്.

സര്‍ക്കാര്‍ ഉത്തരവിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും ട്രിബ്യൂണലിലെ ഹർജിയിൽ സ്ഥലം മാറ്റ ഉത്തരവ് ബാധിക്കുന്ന എല്ലാ ജീവനക്കാരെയും കക്ഷി ചേര്‍ത്തില്ലെന്നും കണ്ടെത്തിയാണ് ഹൈക്കോടതി നടപടി. 

ഡോക്ടര്‍മാരുടെ സ്ഥലംമാറ്റം സര്‍ക്കാരിന്റെ അധികാരമാണെന്നും ഭരണ നിര്‍വ്വഹണത്തിന് ഡോക്ടര്‍മാരെ എവിടെ നിയമിക്കണമെന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എല്ലാവരെയും കേട്ട ശേഷം ട്രൈബ്യൂണലിന് തീരുമാനമെടുക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam