കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.
പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിൾ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്.
നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എങ്ങനെ ഇത്തരം ഓർഡർ ഇറക്കാനാകുമെന്നും ചോദിച്ചു.
ആദ്യ ഉത്തരവ് തെയ്യാറാക്കിയത് പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതി വാർത്തസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ചു. സർക്കാരിനെയല്ല വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നതെന്നും ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
