പത്തനംതിട്ട : ശബരിമലയില്‍ സമാന്തര നെയ്യ് വില്‍പന വേണ്ടെന്ന് മേല്‍ശാന്തിമാര്‍ക്കും ഉള്‍ക്കഴകക്കാര്‍ക്കും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
അഭിഷേകം ചെയ്തശേഷം ബാക്കിയാകുന്ന നെയ്യ് സൂക്ഷിക്കരുത്. മുറികളില്‍ സൂക്ഷിച്ചിരിക്കുന്ന നെയ്യ് ബോര്‍ഡിന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. 100 രൂപ നിരക്കിലാണ് സഹശാന്തിമാര്‍ നെയ്യ് വില്‍ക്കുന്നത്.
മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് നൂറ് രൂപയ്ക്ക് നെയ് വില്‍പന നടക്കുന്നതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി.
ആടിയ ശേഷം നെയ്യാണ് ഇത്തരത്തില്‍ മേല്‍ശാന്തിമാരുടെ മുറികളില്‍ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരത്തില്‍ ഭക്തര്‍ക്ക് നല്‍കി വന്നിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
