കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

APRIL 24, 2026, 11:15 PM

കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽ നിന്ന് സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് ഹൈബി ഈഡൻ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുന്നതെന്ന് കെപിസിസി പ്രസിഡന്‍റിന് നൽകിയ കത്തിൽ ഹൈബി വ്യക്തമാക്കി.എന്നാൽ, സ്ഥാനമൊഴിയലും നിലവിലെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്നാണ് ഹൈബി ഈഡൻ വ്യക്തമാക്കുന്നത്. 

അതേസമയം,  ഹൈബിയുടെ കത്തിൽ കെപിസിസി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലായെന്നാണ് വിവരം. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹൈബി ഈഡന് ഡിജിറ്റൽ മീഡിയ സെൽ ചുമതല നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പിനിടെ ഡിജിറ്റൽ മീഡിയ സെലിന്റെ പ്രവർത്തനങ്ങളിൽ ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതായും സൂചനകളുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam