കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഹെലി ടൂറിസം പദ്ധതിക്ക് നെടുമ്പാശേരിയിൽ തുടക്കമായി. ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു. ഹെലിടൂറിസം നയം വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ ബന്ധിപ്പിക്കുന്ന പുതിയ ടൂറിസം പദ്ധതി. അതാണ് ഹെലി ടൂറിസം . മാസ്മരിക കാഴ്ചാനുഭവത്തിനൊപ്പം സമയലാഭവുമെന്നതാണ് പ്രത്യേകത.
മലയാളക്കരയുടെ പച്ചപ്പും, കായലും , പുഴകളും, മലനിരയുമെല്ലാം ആകാശക്കാഴ്ചയിലൂടെ ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കും.
സർക്കാർ സ്വകാര്യ മേഖലകളിലുള്ള ഹെലിപാഡുകൾ ഏകോപിപ്പിച്ചാണ് നിലവിൽ സർവീസ് നടത്തുന്നത്. കൂടുതൽ കേന്ദ്രങ്ങളിൽ വൈകാതെ ഹെലിപാഡുകൾ ഒരുക്കും.
പദ്ധതിയുടെ പ്രചാരണച്ചുമതലയാണ് സർക്കാർ വഹിക്കുക. പാക്കേജുകളെക്കുറിച്ചറിയാനും ബുക്ക് ചെയ്യാനുമായി ഹെലി ടൂറിസം വെബ് സൈറ്റും ലോഞ്ച് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്