കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നതില്‍ സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യവകുപ്പ്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടായോ എന്നത് ഉള്‍പ്പെടെ മറ്റെന്തെല്ലാമാണ് ഇടിഞ്ഞുവീഴാന്‍ കാരണം എന്നിവ അന്വേഷിക്കും.
പൊതുമരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഐഐടി തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് സമിതിയിലുള്ളത്. ജൂലൈ 3ന് രാവിലെ 10.45നാണു പഴയ സർജിക്കൽ ബ്ലോക്കിനോട് ചേർന്നുള്ള ശുചിമുറിക്കെട്ടിടം തകർന്നത്.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന്സ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജും അവർക്കൊപ്പം മെഡിക്കൽ കോളജ് അധികൃതരും പറഞ്ഞെങ്കിലും ഉച്ചയോടെ തലയോലപ്പറമ്പ് സ്വദേശിനി ഡി.ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പരുക്കേറ്റ നിലയിൽ കണ്ടെത്തി.ചികിത്സയിലിരിക്കെ ബിന്ദു മരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്