കോട്ടയം: ട്രെയിനിൽ ഇരിക്കുകയായിരുന്ന യുവതിയുടെ സ്വർണമാല പൊട്ടിച്ച യുവാവ് പിടിയിൽ.കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ട്രെയിനിന്റെ ജനാലയിലൂടെ കൈയിട്ട് മാല പൊട്ടിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
അസം സ്വദേശി അബ്ദുൾ ഹുസൈനെയാണ് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം സ്പെഷൽ ട്രെയിനിൽ തൃശൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന യുവതിയുടെ നാല് പവന്റെ മാലയാണ് പ്രതി പൊട്ടിച്ചെടുത്തത്.
ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ട്രെയിനിന് സമീപം നിന്ന യുവാവ് ജനൽ വഴി കൈകൊണ്ട് മാല പൊട്ടിക്കുകയായിരുന്നു.
മോഷണത്തിന് ശേഷം അമൃത എക്‌സ്പ്രസിൽ കയറിയ പ്രതി ഉറങ്ങിക്കിടന്ന മറ്റൊരു സ്ത്രീയുടെ ഫോൺ അടങ്ങിയ ബാഗും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്