അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തനാണെന്ന് ഡോ. ഹാരിസ് ചിറക്കൽ

JUNE 29, 2025, 11:22 PM

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതിൽ താൻ തൃപ്തനെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും പ്രിൻസിപ്പലും അഡ്മിനിസ്ട്രേഷന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരെന്നും ഡോ. ഹാരിസ് ആരോപിച്ചു.

അതിനാൽ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് ഭയവും പരിമിതികളും ഉണ്ടാകും. ശസ്ത്രക്രിയക്കായി രോഗികൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ഇന്നുതന്നെ ഉപകരണങ്ങൾ എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു.

vachakam
vachakam
vachakam

 എല്ലാകാര്യങ്ങളും താൻ സമിതിക്ക് മുൻപാകെ പറയും. തനിക്ക് പല ആളുകളിൽ നിന്നും പിന്തുണ ലഭിച്ചെന്നും പ്രശ്നം അടിയന്തിരമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും ഡോ. ഹാരിസ് വ്യക്തമാക്കി.


ഡോ. ഹാരിസ് ആരോപിച്ച ഉപകരണക്ഷാമം അന്വേഷിക്കാൻ ആരോഗ്യവകുപ്പ് നാലംഗ സമിതിയെ നിയമിച്ചിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ബി പത്മകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam