കുടുംബത്തെ ലക്ഷ്യം വച്ചു, സ്ത്രീകൾക്കെതിരെ അപകീർത്തി; 'തൊപ്പി ​ഗ്യാങ്ങി'നെതിരെ ഹനാൻ ഷാ

JUNE 11, 2026, 7:50 AM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ സുഹൃത്തുക്കളായ മുഹമ്മദും(മുമ്മു) ഷമീറും രം​ഗത്ത് എത്തിയത് വലിയ ചർച്ചകളായിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഷമീർ നടത്തിയ ലൈവ് വീഡിയോയിൽ ​ഗായകൻ ഹനാൻ ഷായുടെ കുംടുംബത്തെ മോശമായി തൊപ്പി പറ‍യുന്നതിന് തെളിവടക്കം പുറത്തുവിട്ടിരുന്നു.

ഇതിനെതിരെ രം​ഗത്ത് എത്തിയിരിക്കുകയാണ് ഹനാൻ ഷാ ഇപ്പോൾ. കഴിഞ്ഞ ദിവസം തന്നെ യുട്യൂബിൽ നിന്നും കോപ്പി റൈറ്റ് സ്ട്രൈക്കിന്റെ ഭാ​ഗമായി ലൈവ് വീഡിയോ നീക്കം ചെയ്തുവെന്ന് ഹനാൻ പറയുന്നു. തന്റെ കുടുംബത്തെയും സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നതുമായ പരാമർശങ്ങളാണ് ഇവർ നടത്തിയതെന്നും ഇതിന്റെ ക്ലിപ്പുകളോ മറ്റോ വീണ്ടും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും ഇല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഹനാൻ ഷാ മുന്നറിയിപ്പു നൽകുന്നു.

ഹനാൻ ഷായുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റേറിയെ വാക്കുകൾ ഇങ്ങനെ

vachakam
vachakam
vachakam

ഇന്നലെ എന്നെയും എന്‍റെ കുടുംബക്കാരെയും കുടുംബത്തെയും ലക്ഷ്യമാക്കി ഒരു യുട്യൂബ് ലൈവില്‍ ഉപദ്രവം, അധിക്ഷേപം, സ്ത്രീകള്‍ക്ക് നേരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ യുട്യൂബില്‍ നിന്ന് ഞങ്ങള്‍ നല്‍കിയ കോപ്പി റൈറ്റ് സ്ട്രൈക്കിനാല്‍ നീക്കം ചെയ്യപ്പെട്ടു.

ഇപ്പോള്‍ അതേ ലൈവിലെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന റീല്‍സ്, ഷോട്സ്, ക്ലിപ്സ്, റീ പോസ്റ്റ് ഇതിനെ സംബന്ധിച്ചുള്ള റിയാക്ഷന്‍ തുടങ്ങിയവ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീണ്ടും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഇത്തരം കണ്ടന്‍റ് സൃഷ്ടിക്കുകയോ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് കോപ്പ് റൈറ്റ് സ്ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗണ്‍, പ്ലാറ്റ്ഫോം ആക്ഷന്‍ എന്നിവയ്ക്കൊപ്പം അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍, സൈബര്‍ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യത ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫെര്‍മേഷന്‍ ടെക്നോളജി ആക്ടിലേയും ബാധകമായ വകുപ്പുകള്‍ പ്രകാരമുള്ള നിയമനടപടികള്‍ നേരിടേണ്ടി വരാം. നിങ്ങള്‍ ഇത്തരത്തിലുള്ള വീഡിയോസ് പങ്കുവച്ചിട്ടുണ്ടെങ്കില്‍ ദയവായി അത് നീക്കം ചെയ്യുക, നന്ദി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam