കാസർഗോഡ്: കാസർഗോഡ് എച്ച്.വൺ.എൻ.വൺ ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. അജാനൂർ മാണിക്കോത്തെ കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്.മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്.
പനിയും ചുമയും ഉൾപെടെ ബാധിച്ച് ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമാകാത്തതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് യശോദയെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്ത് നടത്തിയ പരിശോധനയിലാണ് എച്ച്1എൻ1 സ്ഥിരീകരിച്ചത്.
അതേസമയം, ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന അസുഖ ലക്ഷണങ്ങൾ ഉള്ള ഏഴ് പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്.നിലവിൽ പ്രദേശത്ത് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
