തിരുവനന്തപുരം: മില്‍മയിലെ സ്ഥിരനിയമനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ അനുമതി. മില്‍മയുടെ മലബാര്‍, എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലെ സ്ഥിര നിയമനങ്ങളിലാണ് സംവരണം പ്രാബല്യത്തില്‍ വരുക.
ദീര്‍ഘകാലമായുള്ള മേഖലാ യൂണിയനുകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയും ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുകയും ചെയ്യുന്നതാണ് ഈ ഉത്തരവ്.
സംവരണം സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ മില്‍മ മേഖലാ യൂണിയനുകളും ക്ഷീരവികസന വകുപ്പ് ഡയറക്ടറും പരിഗണിച്ച ശേഷം മില്‍മ മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് മേഖലാ പൊതുയോഗങ്ങളുടെ അംഗീകാരം നേടണമെന്നും ഉത്തരവില്‍ പറയുന്നു.
ക്ഷീരകര്‍ഷകരുടെ ആശ്രിതര്‍ക്ക് നിയമന സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ക്ഷീരമേഖലയ്ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
ഇതിലൂടെ കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കാനാകും. മില്‍മയുടെ 45 വര്‍ഷത്തെ ചരിത്രത്തിനിടെ ഉണ്ടായ ഏറ്റവും വിപ്ലവകരമായ ഉത്തരവാണിത്. ഈ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
