തിരുവനന്തപുരം∙ സര്‍ക്കാര്‍ സ്കൂളുകളിൽ ഇന്നുമുതല്‍ ഉച്ചഭക്ഷണം വിഭവസമൃദ്ധം. വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി തുടങ്ങി അതിഗംഭീരമായ മെനുവാണ് സ്‌കൂളുകളില്‍ ഒരുക്കുന്നത്.
തിങ്കളാഴ്ച 11.20ന് പാല്‍, 12.45ന് ഊണ്, സാമ്പാര്‍, തോരന്‍ എന്നിവയായിരിക്കും മെനു. ചൊവ്വാഴ്ച പൊടിയരിക്കഞ്ഞി, ഊണ്, എരിശേരി, തോരന്‍.ബുധനാഴ്ച: മുട്ട, ഊണ്, സോയ കറി, കോളിഫ്‌ളവര്‍ മസാല, തോരന്‍, വ്യാഴാഴ്ച: പാല്‍, ഊണ്, ഇലക്കറി തോരന്‍, വെളളി: 10.50ന് പൊടിയരിക്കഞ്ഞി. 12.20ന് ലെമണ്‍റൈസ്, തക്കാളി റൈസ്, തോരന്‍ എന്നിങ്ങനെയാണ് ഇപ്പോഴത്തെ മെനു നിശ്ചയിച്ചിരിക്കുന്നത്.കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി വിദഗ്ധസമിതി തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മെനു പരിഷ്‌കരിക്കുന്നത്
ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി വച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇലക്കറി വര്‍ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അവയില്‍ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗമോ ചേര്‍ക്കും. ഇവയോടൊപ്പം എന്തെങ്കിലും വെജിറ്റബിള്‍ കറികള്‍ (കൂട്ടുകറി, കുറുമ) നല്‍കും.പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയാറാക്കുന്ന ചമ്മന്തി കൊടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്. ഇവ വെജ് റൈസ്, ബിരിയാണി, ലെമണ്‍ റൈസ് എന്നിവയുടെ കൂടെ വിളമ്പും.
വിദഗ്ധ സമിതിയുടെ അഭിപ്രായത്തില്‍ പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്