എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ പേര് മാറ്റി സർക്കാർ; വിമർശനം

JANUARY 1, 2026, 9:01 PM

തിരുവനന്തപുരം: സംസ്ഥാനത്തെ എൽഎസ്എസ് -യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ. സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകൾ നടക്കുക. എൽഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എൽ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് യു പി എന്നും ആക്കി.

സ്‌കോളർഷിപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തിൽ ആക്കാനാണ് തീരുമാനം.

സി എം കിസ്ഡ് സ്‌കോളർഷിപ്പ് എൽപി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിൽനിന്നും സ്‌കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന വിതരണം ചെയ്യും.

vachakam
vachakam
vachakam

സ്‌കോളർഷിപ്പ് തുക അടുത്ത അധ്യയന വർഷം മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ സ്‌കോളർഷിപ്പ് സെല്ലിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിനുള്ള നിർദേശങ്ങൾ, ചോദ്യപേപ്പർ, ആവശ്യമായ ഫോറങ്ങൾ തുടങ്ങിയവ പരീക്ഷാഭവൻ തയ്യാറാക്കി നൽകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam