തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്നലെ പവന് 1,05,600 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,200 രൂപയും. ഇന്ന് വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി.
1280 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,06,880 രൂപയായി ഉയർന്നു. ഗ്രാമിന് 13,360 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസം ഉണ്ടാകും.
സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 234.90 രൂപയും കിലോയ്ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
