സ്വർണവില വീണ്ടും ഉയർന്നു; അറിയാം ഇന്നത്തെ സ്വർണ വില 

JULY 20, 2026, 12:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപ ഉയർന്ന് 13,150 രൂപയായപ്പോൾ, പവന് 120 രൂപ വർധിച്ച് 1,05,200 രൂപയായി.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും ശക്തമായ സാഹചര്യത്തിൽ സ്വർണവിലയിൽ ഇനി എന്ത് മാറ്റമുണ്ടാകുമെന്ന ആശങ്കയിലാണ് വിപണി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,000 ഡോളറിന് താഴെയെത്തുകയാണെങ്കിൽ കേരളത്തിലും പവൻ വില ഒരു ലക്ഷത്തിന് താഴെയാകാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.

എന്നാൽ ആഭരണം വാങ്ങുന്നവർക്ക് സ്വർണവില കുറഞ്ഞാലും പണിക്കൂലി, ജിഎസ്ടി എന്നിവ ഉൾപ്പെടെയുള്ള അധിക ചെലവുകൾ കാരണം കൂടുതൽ തുക നൽകേണ്ടിവരും.

vachakam
vachakam
vachakam

ജൂലൈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില 1,03,240 രൂപയായിരുന്നു. തുടർന്ന് ഘട്ടംഘട്ടമായി ഉയർന്ന് 1,07,800 രൂപവരെ എത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂലൈ 3-നാണ് രേഖപ്പെടുത്തിയത്. തുടർന്ന് ജൂലൈ 4-ന് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കും വില താഴ്ന്നിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam