തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായപ്പോൾ, ഒരു പവൻ സ്വർണത്തിന്റെ വില 1,06,800 രൂപയായി. ഇന്നലെ വൈകിട്ടും സ്വർണവില കുറഞ്ഞ് പവന് 1,08,360 രൂപയിലെത്തിയിരുന്നു.
തുടർച്ചയായ ഇടിവിനെ തുടർന്ന് വെറും രണ്ട് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 4,720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയതും.
ആഗോള വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ നിലപാടുകളിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 260 രൂപയായി ഉയർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
