കൊച്ചി: വ്യാജ സ്വര്‍ണ്ണപ്പണയ അക്കൗണ്ടുകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തിരിമറി നടത്തിയ കേസില്‍ സഹകരണ ബാങ്ക് ഗോള്‍ഡ് അപ്രൈസറെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കിലെ ജീവനക്കാരനായ അനൂപ് ജോസഫാണ് 89 ലക്ഷം രൂപയുടെ തട്ടിപ്പ് കേസില്‍ പിടിയിലായത്.
2014 ജനുവരി മുതല്‍ 2026 ജൂണ്‍ വരെയുള്ള ദീര്‍ഘമായ കാലയളവിലാണ് ബാങ്കിനെ വഞ്ചിച്ച് ഇയാള്‍ തുക തട്ടിയടുത്തത്. 2014 ല്‍ ബാങ്കില്‍ അപ്രൈസറായി ജോലിയില്‍ പ്രവേശിച്ച ഇയാള്‍, യഥാര്‍ത്ഥത്തില്‍ സ്വര്‍ണ്ണം പണയം വെക്കാതെ തന്നെ ബാങ്ക് രേഖകളില്‍ വ്യാജ പണയ വിവരങ്ങളും വ്യാജ അക്കൗണ്ടുകളും സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടുകളുടെ മറവില്‍ വന്‍തുക കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.
വര്‍ഷങ്ങളായി തുടര്‍ന്നുപോന്ന തട്ടിപ്പില്‍ ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്ക് സംശയം തോന്നിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. ജീവനക്കാരുടെ നിരീക്ഷണത്തില്‍ തിരിമറി വ്യക്തമായതോടെ ബാങ്ക് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതും പ്രതി അറസ്റ്റിലായതും. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
