പെൺകുട്ടിയെ കൊണ്ടുപോയത് വനിത പൊലീസില്ലാതെ; കുണ്ടറ കസ്റ്റഡി മർദന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

JULY 27, 2026, 9:24 PM

കൊല്ലം: കുണ്ടറ കസ്റ്റഡി മർദ​ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പെൺകുട്ടിയെ പൊലീസ് ജീപ്പിൽ കൊണ്ടുപോകുമ്പോൾ വനിത പൊലീസ് ഉദ്യോഗസ്ഥ ഒപ്പമുണ്ടായിരുന്നില്ല.ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് കാറ്റിൽ പറത്തിയായിരുന്നു പൊലീസി​ന്റെ ഈ നടപടി.

എസ് ഐ അതുലിൻ്റെ നിർദ്ദേശപ്രകാരമാണ് സിയാദിനെ കസ്റ്റഡയിൽ എടുക്കാൻ പരാതിക്കാരിയായ പെൺകുട്ടിയെ ഒപ്പം കൊണ്ടുപോയത്.സിയാദിനെ കസ്റ്റഡിയിൽ എടുക്കാൻ പോകുമ്പോൾ എസ് ഐ അതുൽ യൂണിഫോമിൽ ആയിരുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തിൽ ഡിജിപി ഉടൻ ആഭ്യന്തര മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. സിയാദിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വാദം.എന്നാൽ ഈ വാദം തള്ളിക്കൊണ്ടുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സിപിഒ ശ്രീജിത്ത് മർദിച്ചെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.സിയാദിനെ മർദിക്കുമ്പോൾ ജീപ്പിൽ താനുമുണ്ടായിരുന്നുവെന്നും പെൺകുട്ടി പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam