കൊല്ലം: സോളാർ കേസ് സംബന്ധിച്ച് ഗണേഷ് കുമാറിനെതിരെ മൊഴി നൽകി കെപിസിസി അംഗം സി.ആർ.നജീബ്.
ഉമ്മൻ ചാണ്ടിയെ സോളാർ പീഡനക്കേസിൽ പ്രതി ചേർക്കണമെന്നു കെ.ബി.ഗണേഷ്കുമാർ സോളാർ കേസിലെ അതിജീവിതയോടു പറയുന്നതു നേരിട്ടു കേട്ടെന്നാണ് നജീബിന്റെ മൊഴി.
ഗണേഷ്കുമാർ ആവശ്യപ്പെട്ട പ്രകാരം 2015 മേയിൽ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാനുമായി പത്തനാപുരം പാർട്ടി ഓഫിസിൽ എത്തിയിരുന്നതായി നജീബ് പറഞ്ഞു. കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ.അർജുൻരാജിനു മുൻപാകെയാണു മൊഴി നൽകിയത്.
2015 മേയിൽ പത്തനാപുരം പാർട്ടി ഓഫീസിൽ വെച്ചാണ് ഗണേഷ്കുമാർ, നജീബിനെയും അതിജീവിതയെയും വിളിച്ചുവരുത്തിയത്.
തന്നെ മന്ത്രിസഭയിൽ തിരികെ എടുക്കുന്നതിനായി ഉമ്മൻചാണ്ടിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നും, ഉമ്മൻചാണ്ടിയെയും സോളാർ കേസിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പദ്ധതി നടക്കില്ലെന്നും അതിജീവിതയോട് ഗണേഷ്കുമാർ പറഞ്ഞതായും നജീബ് മൊഴി നൽകി.
ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഗണേഷ്കുമാറിനെതിരെ വിചാരണ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
