തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ ജി സുധാകരൻ.
കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ ചാനലുകളിൽ എല്ലാം മുഖ്യമന്ത്രിയുടെ അഭിമുഖം വന്നിരുന്നു. ഈ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഈ വാദം ഉന്നയിച്ചത്.
മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പാർട്ടി നിബന്ധനകൾക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിൻറെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. ‘’വാർത്തകൾ വന്നപ്പോൾ സുധാകരനെ വിളിച്ചു. ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോൾ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി.
അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു. നാസർ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോൾ വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകിയത്. മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് തരാമെന്ന് നാസർ പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ടെന്നും വിളിച്ചോളാമെന്നുമാണ് സുധാകരൻ പറഞ്ഞത്. ഇടപെട്ടില്ലെന്ന് പറയുന്നത് കള്ളമാണ്.'' എന്നായിരുന്നു പിണറായി വിജയൻറെ വാക്കുകൾ. എന്നാൽ ഈ വാദത്തെ തള്ളുകയാണ് സുധാകരൻ.
സിഎം എന്ന പേരിലാണ് പിണറായി വിജയൻ്റെ പേര് സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കാൾ വന്നിട്ടില്ലെന്നാണ് ജി സുധാകരൻ പ്രതികരിച്ചത്. വിളിച്ചു എന്ന പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ വരുമ്പോൾ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു. അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഒന്നും അറിയിച്ചില്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ക്ഷേത്രത്തിലെ വരവ്-ചെലവ് കണക്കുകൾ സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടു: യുവാവിനെ നാലംഗസംഘം ക്രൂരമായി മർദിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട്: ആശുപത്രികളിൽ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചു, ജാഗ്രത നിർദേശം
സഹോദരന്റെ ജനന തിയതിയാണ് കാണിച്ചിരിക്കുന്നത് : കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പ്രതികരിച്ച്
ആണുങ്ങളോട് മത്സരിച്ചിട്ടില്ലെന്ന പരാമര്ശം: ഷിയാസിനെതിരെ കെ ജെ മാക്സി