ആലപ്പുഴ: കരുവന്നൂരിൽ തട്ടിപ്പ് നടന്നു എന്നതില്‍ തർക്കമില്ലെന്ന് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ ജി സുധാകരന്‍.
കരുവന്നൂരില്‍ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത് വസ്തുതയാണെന്നും ആരാണെന്നും ഏതാണെന്നുമുള്ള രേഖകള്‍ തന്റെ പക്കലില്ലെന്നും സുധാകരന്‍ പറഞ്ഞു.
സഹകരണവകുപ്പ് കൈകാര്യം ചെയ്ത തനിക്ക് അത് മനസിലാകുമെന്നും എസി മൊയ്തീനും മന്ത്രി പി രാജീവിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
ഇഡിയുടെ അന്വേഷണം ആര്‍ക്കും മാറ്റിമറിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഇഡിയുടെ അന്വേഷണം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്