തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആധാര്‍ അധിഷ്ഠിത തസ്തിക നിര്‍ണയ പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു.
ഒരു അധ്യാപകര്‍ക്കും ജോലി നഷ്ടപ്പെടാന്‍ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണ വിധിയെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ ജോലി നേടിയ അധ്യാപകരുടെ ജോലി അസ്ഥിരപ്പെടുന്ന പ്രശ്‌നം മോന്‍സ് ജോസഫ് എം എന്‍ എ ശ്രദ്ധ ക്ഷണിക്കലിലില്‍ സഭയില്‍ ഉന്നയിച്ചു.
എന്നാല്‍ വിഷയം അവതരിപ്പിക്കുന്നതിനിടെ മന്ത്രിയ്ക്ക് സാമാന്യ ബോധം ഇല്ലെന്ന പരാമര്‍ശം തര്‍ക്കത്തിന് ഇടയാക്കി. എംഎല്‍എ ആവേശത്തില്‍ പറഞ്ഞതാകാമെന്നും പ്രശ്‌നം ഇവിടെ അവസാനിപ്പിക്കാമെന്നും മന്ത്രി വി ശിവന്‍കുട്ടി നിലപാട് എടുത്തതോടെയാണ് തര്‍ക്കം അവസാനിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്