ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

APRIL 27, 2026, 9:26 PM

മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ പൈധോനിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. അബ്ദുള്ള ദൊക്കാര്‍ഡിയ (40), നസ്രീന്‍ ദൊക്കാര്‍ഡിയ (35), അയിഷ (16), സെയിനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 25 ന് രാത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം ബിരിയാണിയും തണ്ണിമത്തനും കഴിച്ചത് മൂലമുണ്ടായ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഏപ്രില്‍ 25 രാത്രി 10:30 ഓടെയാണ് ഒന്‍പതോളം ബന്ധുക്കള്‍ക്കൊപ്പം മരണപ്പെട്ടവര്‍ ബിരിയാണി കഴിച്ചത്. തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഇവര്‍ തണ്ണിമത്തനും കഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 26 പുലര്‍ച്ചെ 5:30 ന് നാല് പേര്‍ക്കും കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം അടുത്തുള്ള ആശുപത്രയില്‍ കാണിച്ചെങ്കിലും നില മോശമായതിനെത്തുടര്‍ന്ന് മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ നാല് പേരും മരണപ്പെടുകയായിരുന്നു.

ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മരണം സംഭവിക്കാനുള്ള കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭക്ഷണത്തില്‍ അസ്വാഭാവികമായി എന്തെങ്കിലും കലര്‍ന്നിട്ടുണ്ടോ അതോ മറ്റ് കാരണങ്ങളാണോ എന്ന് അറിയാന്‍ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പൊതുവേ പഴകിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതോ, വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതോ, അല്ലെങ്കില്‍ രാസവസ്തുക്കളുടെ സാന്നിധ്യമോ ഇത്തരത്തിലുള്ള തീവ്രമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam