70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമം; നാലംഗ സംഘം പിടിയിൽ

JUNE 19, 2026, 8:46 AM

മീനങ്ങാടി: വയനാട് മുട്ടിലിൽ വീണ്ടും ലക്ഷങ്ങൾ വിലമതിക്കുന്ന സംരക്ഷിത ഈട്ടിമരം അനധികൃതമായി മുറിച്ചുകടത്താൻ ശ്രമം.ഏകദേശം 70 അടിയോളം നീളമുള്ള മരമാണ് സംഘം മുറിച്ചുകടത്താൻ ശ്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കൽപ്പറ്റ സ്വദേശികളായ നാലംഗ സംഘത്തെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.മുട്ടിൽ പൂച്ചാക്കൂൽ വീട്ടിൽ പി.കെ. അസ്രത്ത് (46), മുട്ടിൽ എടപ്പള്ളി പറമ്പത്ത് വീട്ടിൽ ഇ.പി. റസാഖ് (39), കൽപ്പറ്റ കൈനാട്ടി അയിച്ചോടത്ത് വീട്ടിൽ റിജിനേഷ് (47), പുളിയാർമല മൂവട്ടിക്കുന്ന് മണലുംപുറത്ത് വീട്ടിൽ രാജേഷ് (42) എന്നിവരെയാണ് മീനങ്ങാടി പൊലീസ് സംഘം പിടികൂടിയത്.

മുട്ടിൽ നോർത്ത് വില്ലേജിലെ 644/6-2 സർവേ നമ്പറിൽ ഉൾപ്പെട്ട സ്വകാര്യ ഭൂമിയിൽ നിന്നുമാണ് സർക്കാർ പ്രത്യേകമായി നോട്ടീഫൈ ചെയ്തിട്ടുള്ള അതീവ വിലപിടിപ്പുള്ള വലിയ ഈട്ടിമരം പ്രതികൾ മുറിച്ചുമാറ്റിയത്. 

vachakam
vachakam
vachakam

അതേസമയം, മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് മരം കൊണ്ടുപോകുന്നത് തടയുകയും വിവരം മീനങ്ങാടി പൊലീസിനെ അറിയിക്കുകയും ചെയ്തത്. തുടർന്ന് സ്ഥലമുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മീനങ്ങാടി പൊലീസ് സംഘം സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam