'പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി വെട്ടിക്കുറച്ചു, ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കി'; എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ

JULY 21, 2026, 1:40 AM

മലപ്പുറം: മുൻ മന്ത്രി എംബി രാജേഷിന് എതിരെ മന്ത്രി എ പി അനിൽകുമാർ. പഞ്ചായത്ത് ഫണ്ടുകൾ മുൻ മന്ത്രി വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നും എ പി അനിൽകുമാർ പറഞ്ഞു.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്.എന്നാൽ, അത് കൊടുത്തില്ല. യുഡിഎഫ് സർക്കാർ വന്നതിന് ശേഷമാണ് ഫണ്ടുകൾ നൽകി തുടങ്ങിയത്.എന്നിട്ടാണ് എം ബി രാജേഷ് യുഡിഎഫിനെ വിമർശിക്കാൻ എത്തുന്നതെന്നും മന്ത്രി അനിൽകുമാർ ആരോപിച്ചു.

അതേസമയം, വഖഫ് ബോർഡ് കേസിലും മന്ത്രി അനിൽകുമാർ പ്രതികരിച്ചിരുന്നു. വഖഫ് റവന്യൂ വകുപ്പിന്റെ കീഴിലല്ലെന്നും അതുകൊണ്ട്തന്നെ റവന്യൂ വകുപ്പ് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മൈനോറിറ്റി വകുപ്പ് അറിഞ്ഞിട്ടുണ്ട്, അതുമതി. മറ്റു പ്രചാരണങ്ങളെല്ലാം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam