വര്‍ക്കലയില്‍ വിദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. കാപ്പില്‍ ബീച്ചിന് സമീപത്തുള്ള കായല്‍ തീരത്താണ് വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് 5:30 ഓടെ ആണ് സംഭവം ഉണ്ടായത്.
കായലിന് സമീപത്തുള്ള കാറ്റാടി മരത്തില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ സഞ്ചാരികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
അതേസമയം മരിച്ച ആളിനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് ഉദ്ദേശം 50 വയസ് പ്രായമുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. അയിരൂര്‍ പോലീസ് സ്ഥലത്തെത്തി നിയമ നടപടിക്രമങ്ങള്‍ ആരംഭിച്ചു. മൃതദേഹം മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്