മുസ്ലീം ലീഗിൽ നിന്ന് അഞ്ച് പേർ മന്ത്രിപദത്തിലേക്ക്; പ്രഖ്യാപനം ഇന്ന്?

MAY 16, 2026, 12:38 AM

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മുസ്ലിം ലീഗിന് മന്ത്രിസഭയിൽ അഞ്ച് അംഗപ്രാതിനിധ്യം ലഭിക്കാനിടയുണ്ടെന്ന സൂചനകൾ പുറത്ത്. പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിസഭയിൽ ഇടംപിടിക്കാനിടയുള്ള പ്രധാന പേരുകൾ. വകുപ്പുകളെക്കുറിച്ചും ഏകദേശ ധാരണകൾ രൂപപ്പെടുന്നുവെന്നാണ് വിവരം.

കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ-ഐടി വകുപ്പ് ലഭിക്കാമെന്നാണു സൂചന. എൻ. ഷംസുദ്ദീനെ വിദ്യാഭ്യാസ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പി.കെ. ബഷീറിന് ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്, ഹജ്ജ്, വഖഫ് ബോർഡ് തുടങ്ങിയ ചുമതലകൾ ലഭിക്കാനിടയുണ്ട്.

കെ.എം. ഷാജിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നൽകുന്നതും, വി.ഇ. അബ്ദുൾ ഗഫൂറിനെ പൊതുമരാമത്ത് വകുപ്പിലേക്ക് പരിഗണിക്കുന്നതുമാണ് മുന്നണിക്കുള്ളിലെ ചർച്ചകൾ.

vachakam
vachakam
vachakam

സത്യപ്രതിജ്ഞ അടുത്തിരിക്കെ മുന്നണിക്കുള്ളിലെ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ഘടകകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മന്ത്രിസഭ രൂപീകരിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam