വയനാട്: സുൽത്താൻ ബത്തേരിയിൽ അഞ്ച് വിദ്യർഥികൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ മൂന്ന് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി ഉയർന്നു.
അതേസമയം, ഷിഗല്ല നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ് സംശയം.രണ്ട് രക്ഷിതാക്കൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇവരെ ഐസുലേഷൻ വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
