സാമ്പത്തിക തട്ടിപ്പ് കേസ്; മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി

JUNE 26, 2026, 9:45 AM

സാമ്പത്തിക തട്ടിപ്പ് കേസിൽ മെൻ്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരൻ പറഞ്ഞത്തോടെയാണ് ഹർജി തല്ലിയത്. ഇൻസോംനിയ എന്ന പ്രോഗ്രാമിന്റെ പേരിൽ 35 ലക്ഷം തട്ടിച്ചു എന്നാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. 

പരിപാടിയുടെ പേരിൽ പരാതിക്കാരനിൽ നിന്നും രണ്ട് ഘട്ടമായി പണം വാങ്ങുകയായിരുന്നുവെന്നാണ് പരാതി. പരിപാടിയിൽ നിക്ഷേപിച്ചാൽ ആ പരിപാടിയുടെ ലാഭവിഹിതത്തിൽ മൂന്നിലൊരു ശതമാനവും നിക്ഷേപത്തുകയും തിരികെ നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പണം വാങ്ങിയതെന്നും പരാതിയിൽ പറയുന്നു.

vachakam
vachakam
vachakam

ആദ്യ ഗഡുവായി 23 ലക്ഷം രൂപയും രണ്ടാമതായി 12 ലക്ഷം രൂപയും നൽകിയതായും പരാതിയിലുണ്ട്.കേസിൽ ഒന്നാം പ്രതിയാണ് ആദി.ലാഭവിഹിതമോ നിക്ഷേപത്തുകയോ തിരികെ ലഭിക്കാതെ വന്നതിന് പിന്നാലെയാണ് പരാതിക്കാരൻ ആദിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam