തിരുവനന്തപുരം:ഡൽഹിയിൽ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധി കെവി തോമസിന്‍റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു.
വിമാനയാത്ര വകയിൽ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും.
റഡിഡന്‍റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്‍റെ യാത്രക്കാണ് വിനിയോഗിക്കുന്നത്.
ആകെ ബജറ്റ് വിഹിതം അഞ്ച് ലക്ഷം രൂപയായിരുന്നു. ഇത് പോരെന്നും 6.31 ലക്ഷം കൂടി അനുവദിക്കണമെന്നും പൊതുഭരണ വകുപ്പ് ആവശ്യം പരിഗണിച്ചാണ് ധനവകുപ്പ് തുക അനുവദിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
