കണ്ണൂർ: തലശേരിയിൽ ഓടുന്ന ബസുകളുടെ പിന്നിൽ കയറി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശേരി-വടകര റൂട്ടിലോടുന്ന ബസുകളുടെ പിന്നിൽ കയറിയാണ് റീൽസ് ചിത്രീകരിച്ചത്.
തലശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് റീൽസ് ചിത്രീകരിച്ചത്. സൈക്കിളിൽ ത്രിബിൾ കയറി തിരക്കേറിയ റോഡിലൂടെ ഓടിക്കുന്നതും കുട്ടികൾ തന്നെ പുറത്തുവിട്ട റീൽസിലുണ്ട്.
സ്കൂളുകളിൽ മൊബൈലുകൾക്ക് കർശന വിലക്കുള്ളപ്പോഴാണ് വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. സംഭവത്തിൽ പരാതി നൽകുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
