ഇടുക്കി: പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്?
കഴിഞ്ഞ 9ന് ആണു നോര്‍ത്ത് കൊമ്പൊടിഞ്ഞാല്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), ശുഭയുടെ മാതാവ് ബൈസന്‍വാലി നാല്‍പതേക്കര്‍ പൊന്നംകുന്നേല്‍ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (72), ശുഭയുടെ മക്കളായ അഭിനന്ദ് (7), അഭിനവ് (5) എന്നിവരാണ് സ്വന്തം വീട്ടില്‍ വെന്തുമരിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആദ്യഘട്ടത്തിൽ പൊലീസ് പറഞ്ഞിരുന്നു. എന്നാൽ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്‌ഷൻ വിഭാഗം നടത്തിയ പരിശോധനയിൽ ഷോർട് സർക്കീറ്റ് സാധ്യത തള്ളിയിരുന്നു.
ഇപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്ടോപ്, ടാബ്, മൊബൈൽ ഫോണുകൾ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
ഇതോടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങി. തുടർന്ന് ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകിയിരുന്നു. പ്രദേശവാസിക്കു സംഭവത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ചെന്നാണു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
