കൊച്ചി: സിനിമയുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നതിൽ നടപടിയാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സർക്കാരിന് പരാതി നൽകി.
കഴിഞ്ഞ ദിവസം 'തുടരും' സിനിമയുടെ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ പൊലീസിലും സൈബർസെല്ലിലും പരാതി നൽകിയിരുന്നു.
ഇതിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നത്.
തിയേറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ അടക്കം പതിപ്പുകൾ ടെലഗ്രാം ഉൾപ്പെടെയുള്ളവയിൽ വ്യാപകമായി വരുന്നവെന്നും ഇത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ പരാതിയിൽ ആവശ്യപ്പെട്ടു.
മുമ്പും വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പരാതി നൽകിയുരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. ഇതോടെയാണ് വീണ്ടും പരാതിയുമായി അസോസിയേഷൻ രംഗത്ത് വന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്